Post Category
വാക്-ഇൻ ഇന്റർവ്യൂ
കോട്ടയം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളിൽ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് വാക്-ഇൻ ഇന്റർവ്യൂ നടത്തും. മാർച്ച് 31ന് രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ കൊല്ലം പോളയത്തോടുള്ള ഇൻഷുറൻസ് മെഡിക്കൽ സർവീസസ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലാണ് അഭിമുഖം. എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി. സ്ഥിരം രജിസ്ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും തിരിച്ചറിയൽ രേഖയും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയുമായി അഭിമുഖത്തിന് നേരിട്ട് എത്തണം. ഫോൺ: 0474-2742341. ഇമെയിൽ: cru.szims@kerala.gov.in.
date
- Log in to post comments