ഇൻ്റർലോക്ക് നിർമ്മാണം പൂർത്തിയായി
പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രത്തിനു മുന്നിലെ ഇൻ്റർലോക്ക് നിർമ്മാണ പ്രവൃത്തി പൂർത്തിയായി. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി നടത്തിയത്. കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാനം നിർവഹിച്ചു.
ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ഓരോ വർഷവും ആയിരക്കണക്കിന് കുട്ടികളാണ് ആദ്യാക്ഷരം കുറിക്കാൻ എത്തുന്നത്. മഴക്കാലത്ത് ക്ഷേത്ര ഓഡിറ്റോറിയത്തിന്റെ മുറ്റത്ത് ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഭക്തജനങ്ങൾക്ക് നടക്കാൻ പോലും ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം ഉണ്ടായിരുന്നു. ഈ പ്രശ്നം ഭക്തജനങ്ങളും ക്ഷേത്ര ഭാരവാഹികളും എം എൽ എ യുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് പ്രത്യേക വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ച് ഇൻ്റർലോക്ക് നിർമ്മാണം നടത്തിയത്.
പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കിയതോടെ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് ഇനി കൂടുതൽ സൗകര്യപ്രദമാകും.
വാർഡ് കൗൺസിലർ ദീപ്തി വിനോദ് അധ്യക്ഷയായി. വാർഡ് കൗൺസിലർ മഹേഷ്, ട്രസ്റ്റി ബോർഡ് ചെയർമാൻ എം വാസുദേവൻ, ട്രസ്റ്റി ബോർഡ് അംഗം നയൻതാര മഹാദേവൻ, മുകാംബിക മാതൃസമിതി പ്രതിനിധി ഇന്ദിര, പി പ്രകാശൻ എന്നിവർ സംസാരിച്ചു.
- Log in to post comments