Skip to main content

പുസ്തക പ്രകാശനം ഇന്ന്

 

 

തദ്ദേശ സ്വയംഭരണ  എക്‌സൈസ് പാര്‍ലമെന്ററികാര്യ മന്ത്രി  എം. ബി. രാജേഷിന്റെ 'തെരഞ്ഞെടുത്ത ലേഖനങ്ങള്‍' എന്ന പുസ്തകം ഇന്ന് (മാര്‍ച്ച് 14) വൈകുന്നേരം 4.30 ന്  പ്രമുഖ സിനിമാ അഭിനേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ  പ്രകാശ് രാജ് പ്രകാശനം ചെയ്യും. കള്ളം എന്ന കവിത രചിച്ച അന്തരിച്ച കുഞ്ഞുകവയത്രി ഷെറിയുടെ പിതാവ് ഫൈസല്‍ നയ്യൂര്‍ ഏറ്റുവാങ്ങും.

 

വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തന കാലം മുതലുള്ള കാല്‍ നൂറ്റാണ്ടില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് എം ബി രാജേഷ്  എഴുതിയ ലേഖനങ്ങളാണ് 752 പേജുകളില്‍ സമാഹരിച്ചിരിക്കുന്നത്. ലോകം, ഇന്ത്യ, കേരളം, സാംസ്‌കാരികം, വിദ്യാഭ്യാസം, കായികം തുടങ്ങിയ വിഷയങ്ങളില്‍ പല കാലങ്ങളില്‍ എഴുതിയ ലേഖനങ്ങളാണിവ. കോഴിക്കോട് ഹരിതം ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്.

 

 

തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ സി.പി. ചിത്രഭാനു പുസ്തക പരിചയം നടത്തും.  മന്ത്രി എം ബി രാജേഷ് പ്രതികരണം നടത്തും. കെ. രാധാകൃഷ്ണന്‍ എം. പി, വി.കെ. ശ്രീരാമന്‍, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ്   ബീന ആര്‍. ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

 

date