Post Category
ഇ പി എഫ്: സ്‌പെഷ്യല്‍ റിക്കവറി ഡ്രൈവ്
ഇ പി എഫ് നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് കാലാകാലങ്ങളായി കുടിശ്ശികയായുള്ള പി എഫ് കോണ്‍ട്രിബ്യൂഷന്‍, പലിശ, പിഴ തുടങ്ങിയവ ഈടാക്കുന്നതിനായി നടപടി ആരംഭിച്ചു. കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ ബാക്കിയുള്ള സ്ഥാപനങ്ങള്‍ മാര്‍ച്ച് മാസത്തിനുള്ളില്‍ തന്നെ കുടിശ്ശിക അടച്ചു തീര്‍ത്തില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് റീജയണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷ്ണര്‍ ( രണ്ട്) അറിയിച്ചു. കുടിശ്ശിക അടച്ചു തീര്‍ത്ത സ്ഥാപങ്ങള്‍ വിവരങ്ങള്‍ കോഴിക്കോട് ഇ പി എഫ് റീജയണല്‍ ഓഫീസുമായോ, പാലക്കാട്, വയനാട് ജില്ലാ ഓഫീസുമോയോ ബന്ധപ്പെട്ട ഏരിയ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാരുമായോ ബന്ധപ്പെടണം. ഫോണ്‍: 9847395126 (കോഴിക്കോട്), 9656910653 (വയനാട്), 8547889910 (പാലക്കാട്), 9846492272 (മലപ്പുറം).
date
- Log in to post comments