കല്ലേപ്പുള്ളി വേനോലി നറുകംപുള്ളി റോഡ് ഉദ്ഘാടനം ചെയ്തു
പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ കല്ലേപ്പുള്ളി-വേനോലി നറുകംപുള്ളി റോഡിന്റെ ഉദ്ഘാടനം എ പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. എംഎല്‍എയുടെ 2024 - 25 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 4.8 കോടി രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ വേനോലി മുതല്‍ നരകംപുള്ളി പാലം വരെ (കി.മീ 3/355 മുതല്‍ 5/600 വരെ) ബി.എം ആന്റ് ബി.സി നിലവാരത്തിലാണ് റോഡ് നവീകരിച്ചിരിക്കുന്നത്. ആവശ്യമായ ഭാഗങ്ങളില്‍ വെള്ളം സുഗമമായി ഒഴുകുന്നതിനായി ഓടയും റോഡിന്റെ ഇരുവശങ്ങളിലുമായി സംരക്ഷണഭിത്തിയും ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ ഉപരിതലം പൂര്‍ണ്ണമായും പുതുക്കി പണിയുകയും ചെയ്തു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ വിവിധ സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ബിജോയ് അധ്യക്ഷനായി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റസാക്ക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരിപാടിയില്‍ വൈസ് പ്രസിഡന്റ് ഷീല, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.പി രാജു, ജില്ലാ പഞ്ചായത്ത് അംഗം കെ. അജീഷ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം ഗായത്രി, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments