Post Category
തൃത്താല മണ്ഡലത്തിൽ അഞ്ച് റോഡുകൾക്ക് ഭരണാനുമതി
തൃത്താല മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് റോഡുകൾക്ക് കൂടി ഭരണാനുമതിയായി.90 ലക്ഷം രൂപയാണ് അഞ്ചു റോഡുകൾക്കായി അനുവദിച്ചിട്ടുള്ളത്. ഇതോടെ മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയിൽ മാത്രമായി മണ്ഡലത്തിൽ നിർമ്മാണം നടത്തുന്ന റോഡുകളുടെ എണ്ണം 60 ആയി.
ആനക്കര ഗ്രാമപഞ്ചായത്തിലെ പുത്തൻകുളം മേഴിക്കുന്ന് റോഡിന് 25 ലക്ഷം രൂപ,കപ്പൂർ ഗ്രാമ പഞ്ചായത്തിലെ കാളിയത്ത് പത്തായപുര റോഡിന് 15 ലക്ഷം രൂപ,പട്ടിത്തറ പഞ്ചായത്തിലെ കോക്കാട് വേങ്ങശ്ശേരി റോഡ് 15 ലക്ഷം രൂപ,തിരുമിറ്റക്കോട് പഞ്ചായത്തിലെ കളത്തുംപടി തിരുമിറ്റക്കോട് റോഡ് 20ലക്ഷം രൂപ, ചാത്തനൂർ ചാലാച്ചി റോഡ് 15 ലക്ഷം രൂപ എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്. അഞ്ചു വർഷം കൊണ്ട് മണ്ഡലത്തിൽ വിവിധ പദ്ധതികളിലായി 270 റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചത്.
date
- Log in to post comments