Post Category
അപേക്ഷ ക്ഷണിച്ചു
ജില്ലാ സൈനിക് വെല്‍ഫയര്‍ ഓഫീസ് വഴി അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള സൗജന്യ നൈപുണ്യ വികസന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ പാലക്കാട് നോളേജ് സെന്ററിലാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 18 വരെ അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട് ജില്ലാ സൈനിക് വെല്‍ഫെയര്‍ ഓഫീസുമായി നേരിട്ടോ ഫോണ്‍ മുഖേനയോ 0491-2971633 ബന്ധപ്പെടേണ്ടതാണ്.
date
- Log in to post comments