നടത്തറ ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകൾ നാടിന് സമർപ്പിച്ചു
നടത്തറ ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകളുടെ ഉദ്ഘാടനം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. ഇരുപതാം വാർഡിൽ നിർമിച്ച ലൗഷോർ റോഡ്, നാലാം വാർഡിൽ നിർമിച്ച കൈപ്പിള്ളി ഗാർഡൻസ് റോഡ് എന്നിവയാണ് നാടിന് സമർപ്പിച്ചത്. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജോബി ജോസ് അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് മുഖ്യാതിഥിയായി.
റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രിയും ഒല്ലൂർ നിയോജക മണ്ഡലം എം എൽ എ യുമായ കെ. രാജന്റെ പ്രത്യേക ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് രണ്ട് റോഡുകളും നിർമിച്ചത്.
നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന ഷാജു, സ്ഥിരം സമിതി അധ്യക്ഷരായ സജിത ജനാർദ്ദനൻ, പി. കെ അഭിലാഷ്, സി വി സുരേഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്നി വർഗീസ്, ടി, അഖിൽ, മോനിഷ പ്രതീഷ്, മുൻ ജനപ്രതിനിധികളായ ജിയ ഗിഫ്റ്റൻ, അഡ്വ. പി. ആർ രജിത്ത്, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments