Skip to main content

കരുവന്നൂർ -കാട്ടൂർ റോഡ് നിർമാണോദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട നിയോജക മണ്‌ഡലത്തിലെ ഇരിങ്ങാലക്കുട നഗരസഭ, കാറളം-കാട്ടൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവയെ ബന്ധിപ്പിച്ച് കടന്നു പോകുന്ന, പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലുള്ള പ്രധാന പാതയായ കരുവന്നൂർ-കാട്ടൂർ റോഡ് നവീകരിക്കുന്നതിന്റെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ കാട്ടൂർ ബസാറിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 12.60 കോടി രൂപ ചിലവിൽ ഡി.ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ സുധീഷ്, മുൻ എം എൽ എ കെ യു അരുണൻ,  കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശിവൻകുട്ടി എന്നിവർ മുഖ്യാതിഥികളായി.
 

 കെ.ആർ. എഫ്. ബി എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു കൃഷ്ണരാജ് സാങ്കേതിക വിവരണം നടത്തി. കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മനു,  അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡി.എസ് സിനി, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date