ആറാട്ടുപുഴ പൂരം: വെടിക്കെട്ട് അപേക്ഷ നിരസിച്ചു
ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് മാർച്ച് 24, 29, 30 തിയതികളിൽ നടത്താനിരുന്ന വെടിക്കെട്ട് പ്രദർശനത്തിന് ജില്ലാഭരണകൂടം അനുമതി നിഷേധിച്ചു. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് 100 മീറ്റർ ചുറ്റളവിൽ വീടുകൾ ഉള്ളതിനാലും മുൻവർഷങ്ങളിൽ നടന്ന വെടിക്കെട്ടിനെ തുടർന്ന് സമീപത്തുള്ള വീടുകൾക്ക് കേടുപാടുകൾ ഉള്ളതിനാലും വെടിക്കെട്ട് നടത്തുന്ന സ്ഥലത്ത് നിന്ന് കാഴ്ചക്കാർ നിൽക്കുന്ന സ്ഥലത്തേക്ക് 100 മീറ്റർ ദൂരം വേണമെന്ന മാനദണ്ഡം പാലിക്കാൻ സാധിക്കാത്ത സാഹചര്യത്തിലും ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമില്ലാത്ത വിധം വെടിക്കെട്ട് പ്രദർശനം നടത്തുന്നതിനുള്ള ഭൗതികസാഹചര്യമില്ല എന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിൽ പറയുന്നു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി അനുമതി വെടിക്കെട്ടിന് നൽകരുതെന്ന് ജില്ലാ പോലീസ് മേധാവിയും, ജില്ലാ ഫയർ ഓഫീസറും അറിയിച്ചു.
മതിയായ സുരക്ഷാ ക്രമീകരണങ്ങളോ വെടിക്കെട്ട് പ്രദർശനത്തിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങളോ ഇല്ലാത്തതിനാലും മുമ്പ് ഉണ്ടായ വെടിക്കെട്ട് അപകടങ്ങളുടെ പശ്ചാത്തലത്തിലും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബോധ്യമായതിനെ തുടർന്നുമാണ് 1884 സ്ഫോടകവസ്തു നിയമം 6സി(1)(സി) ആക്ട് പ്രകാരം ജില്ലാ ഭരണകൂടം വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്.
- Log in to post comments