Skip to main content

ഏകാരോഗ്യം: കർഷകർക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

മണ്ണുത്തിയിലെ കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിന്റെ നേതൃത്വത്തിൽ വേലൂർ ഗ്രാമപഞ്ചായത്തിൻ്റെയും സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെയും സഹകരണത്തോടെ  പട്ടികജാതി വിഭാഗത്തിൽപ്പെട്ട കർഷകർക്ക് ഏകാരോഗ്യം ബോധവത്ക്കരണ ക്ലാസ് നടത്തി. ക്ലാസ് വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് നിധീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജന്തുജന്യ രോഗങ്ങളും നിവാരണ മാർഗ്ഗങ്ങളും' എന്ന വിഷയം സംബന്ധിച്ച് അസിസ്റ്റന്റ്റ് പ്രൊഫസർ ഡോ. ദിവ്യ റാണി തോമസ് ക്ലാസ് നയിച്ചു.

ഐ. സി.എ.ആർ. ഓൾ ഇന്ത്യ നെറ്റ് വർക്ക് പ്രോഗ്രാം ഓൺ വൺ ഹെൽത്ത് അപ്രോച്ച് ടു സൂണോട്ടിക് ഡിസീസ്. എസ്. സി. എസ് പി. 2025-26 പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വേലൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തിയ പരിപാടിയിൽ  പശു, ആട് വളർത്തൽ കർഷകർക്കായി ശുചീകരണ കിറ്റ്, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, മൃഗങ്ങൾക്കുള്ള ധാതു മിശ്രിതം, ഹെൽത്ത് ടോണിക്ക് എന്നിവ വിതരണം ചെയ്തു. ജന്തു ജന്യ രോഗ നിർണയത്തിനുള്ള സൗജന്യ രക്ത പരിശോധനയും സൗജന്യ കുടിവെള്ള പരിശോധനയും സംഘടിപ്പിച്ചു.  
 

വെറ്ററിനറി സർജൻ ഡോ. സ്വാതി കൃഷ്ണ സ്വാഗതം പറഞ്ഞ ചടങ്ങിൽ വെറ്ററിനറി പബ്ലിക് ഹെൽത്ത് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോ. ദീപ ജോളി പദ്ധതി വിശദീകരണം നടത്തി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. വി. എം. ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി.  വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ ആശംസകളർപ്പിച്ച് സംസാരിച്ചു.

 

date