പറമ്പത്തുപാടം പാറോത്ത് റോഡിന്റെ നിർമാണോദ്ഘാടനം
പുത്തൂർ ഗ്രാമപഞ്ചായത്ത് പറമ്പത്തുപാടം പാറോത്ത് റോഡിന്റെ നിർമാണോദ്ഘാടനം റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. നമ്മുടെ വഴികളെല്ലാം അതിമനോഹരമായി തയ്യാറാക്കി കൊണ്ടിരിക്കുന്ന ഒരു കാലമാണെന്ന് മന്ത്രി പറഞ്ഞു. പത്ത് വർഷം മുൻപ് കണ്ട ഒല്ലൂരായിരിക്കില്ല ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്ന ഒല്ലൂരെന്നും ഒല്ലൂരിന്റെ രൂപവും ഭാവവും മാറിയെന്നും മന്ത്രി പറഞ്ഞു. വലിയ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അതിൽ രാഷ്ട്രീയം കാണാതെ എല്ലാവരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അദ്ധ്യക്ഷത വഹിച്ചു.
ഹാർബർ എഞ്ചിനിയറിംഗ് വകുപ്പിൽ നിന്ന് ലഭിച്ച തുക ഉപയോഗിച്ചാണ് റോഡ് നിർമാണവും അനുബന്ധ പ്രവൃത്തികളും നടക്കുക.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം പി.എസ്. അഖിൽ, പുത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ.വി.സജു, അനിൽ ജോയ്,
ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയർ തുടങ്ങിയവർ സംസാരിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments