നിയമത്തിന് ജീവൻ നൽകുന്നത് അഭിഭാഷകർ : ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ
ജനങ്ങൾക്ക് ഉപകരിക്കുന്ന രീതിയിൽ നിയമങ്ങൾക്ക് ജീവൻ നൽകുന്നത് അഭിഭാഷകരാണെന്നും അതിനു വേണ്ടി യുവ അഭിഭാഷകരെ വാർത്തെടുക്കുവാൻ ഉതകുന്ന ഏറ്റവും നല്ല മേഖലയാണ് മൂട്ട് കോർട്ടുകൾ എന്ന് 23-മത് അഖിലേന്ത്യാ മൂട്ട് കോർട്ട് കോമ്പറ്റിഷൻ എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞി കൃഷ്ണൻ പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ബിന്ദുമോള്‍ വി സി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
എറണാകുളം ഗവൺമെൻ്റ്
ലോ കോളേജ് മുൻ വിദ്യാർത്ഥിനിയും കൊച്ചി നഗരസഭ മേയറുമായ ശ്രീമതി. മിനിമോൾ വി കെ മുഖ്യാതിഥിയായിരുന്നു. അലുംനി അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ. ചിൻസി ഗോപകുമാർ, പി.ടി.എ കമ്മിറ്റി അംഗം ബിജു പി എ, കോളേജ് യൂണിയൻ ചെയര്‍ പേഴ്സൺ നന്ദന്‍ ആര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലിനി ജോസ് കെ എന്നിവരും ചടങ്ങിൽ സംസാരിച്ചു. ഡോ. പ്രേംസി പി എൻ സ്വാഗതവും ഡോ പ്രിയ ആർ കൃതജ്ഞതയും രേഖപ്പെടുത്തി. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന മൂട്ട് കോർട്ട് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തെരെഞ്ഞൊക്കപ്പെട്ട ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
- Log in to post comments