Post Category
ജില്ല ഇനി തിരഞ്ഞെടുപ്പ് തിരക്കിൽ; 23 വരെ നാമനിർദേശപത്രിക സമർപ്പിക്കാം
സംസ്ഥാന നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മാർച്ച് 23 തിങ്കളാഴ്ച വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന മാർച്ച് 24 ചൊവ്വാഴ്ച നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാർച്ച് 26 വ്യാഴാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്.
ഏപ്രിൽ ഒമ്പത് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. മെയ് നാല് തിങ്കളാഴ്ച വോട്ടെണ്ണൽ നടക്കും. തിരഞ്ഞെടുപ്പ് നടപടികൾ മെയ് ആറ് ബുധനാഴ്ചയോടെ പൂർത്തിയാകും.
date
- Log in to post comments