Skip to main content

പോളിംഗ് ഡ്യൂട്ടി; ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം

കേരള നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഓര്‍ഡര്‍ സോഫ്റ്റ്വെയര്‍ മുഖേന അപ്ലോഡ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. എല്ലാ ഗ്രാമപഞ്ചായത്ത്/ മുനിസിപ്പല്‍/ കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍, സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സ്റ്റേറ്റ് കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍, പി.എസ്.യുകള്‍, യൂണിവേഴ്സിറ്റി, പി.എസ്.സി, എയ്ഡഡ് കോളേജ്/ സ്‌കൂള്‍, സര്‍ക്കാരിന് കീഴിലുള്ള സ്വയംഭരണസ്ഥാപനങ്ങള്‍, ദേശസാല്‍കൃത ബാങ്കുകള്‍, കേരള ഗ്രാമീണ ബാങ്കുകള്‍, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ (ആദായ നികുതി, സി.എസ്.ടി, എഫ്.സി.ഐ, റബ്ബര്‍ ബോര്‍ഡ്, കേന്ദ്രീയ വിദ്യാലയം) തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങളാണ് നല്‍കേണ്ടത്. മാര്‍ച്ച് 18 ന് മുന്‍പായി ഓര്‍ഡര്‍ സോഫ്റ്റ്വെയറില്‍ (https://order.ceo.kerala.gov.in) രജിസ്ട്രേഷനും, ഡാറ്റാ എന്‍ട്രിയും പൂര്‍ത്തീകരിച്ച് ഹാര്‍ഡ് കോപ്പി, അക്നോളജ്മെന്റ് സഹിതം അതത് എല്‍.എസ്.ജി.ഡി. സെക്രട്ടറിമാര്‍ക്ക് സമര്‍പ്പിക്കണം. സെക്രട്ടറിമാര്‍  ഇന്‍സ്റ്റിറ്റിയൂഷന്‍ ലിസ്റ്റ്, ഹാര്‍ഡ് കോപ്പി, അക്നോളജ്മെന്റ് സഹിതം മാര്‍ച്ച് 19 ന് വൈകീട്ട് അഞ്ചിനകം ഡി.ഇ.ഒ ക്ക് സമര്‍പ്പിക്കണം.

date