Skip to main content

പി.എസ്.സി പ്രായോഗിക പരീക്ഷ

തൃശ്ശൂര്‍ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് II ( എച്ച് ഡി വി), ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (കാറ്റഗറി നമ്പര്‍ 623/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുള്ള പ്രായോഗിക പരീക്ഷ (ടി ടെസ്റ്റ് ആന്‍ഡ് റോഡ് ടെസ്റ്റ്) മാര്‍ച്ച് 24, 25 തീയതികളില്‍ തൃശ്ശൂര്‍ ജില്ലയിലെ രാമവര്‍മ്മപുരം ഡി എച്ച് ക്യൂ പോലീസ് ക്യാമ്പ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ www.keralapsc.gov.in എന്ന കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വെബ് സൈറ്റിലെ വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, സാധുവായ ഡ്രൈവിങ് ലൈസന്‍സിന്റെ അസ്സല്‍, ഏറ്റവും പുതിയ ഡ്രൈവിംഗ് ലൈസന്‍സ് എക്‌സ്ട്രാക്ട്, ഗസറ്റ് വിജ്ഞാപനപ്രകാരമുളള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ (ഫിസിക്കല്‍ ഫിറ്റ്‌നസ് ആന്‍ഡ് വിഷന്‍) നിശ്ചയിച്ചിട്ടുള്ള ദിവസം രാവിലെ 05.30 ന് ഗ്രൗണ്ടില്‍ എത്തിച്ചേണം. ഫോണ്‍: 0487 2327505.

date