Post Category
എസ്.എ.എസ് ഏജന്‍സി പ്രവര്‍ത്തനം അവസാനിപ്പിച്ചു
തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ നിയമിച്ച തൃശ്ശൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിനു കീഴില്‍ അറ്റാച്ച് ചെയ്തു പ്രവര്‍ത്തിച്ചിരുന്ന എസ്.എ.എസ് ഏജന്റായ ആന്റണി തോമസ് (സി.എ നം.14/എസ്എസ്/ഡിസി/ടിസിആര്‍/2013) എന്നയാള്‍ തന്റെ എസ്.എ.എസ്. ഏജന്‍സി പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഏജന്‍സി റദ്ദ് ചെയ്യുന്നതിനാല്‍ ഏജന്‍സിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ക്ക് പരാതികളുണ്ടെങ്കില്‍ 30 ദിവസത്തിനകം അയ്യന്തോളില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ട് രേഖാമൂലം പരാതി നല്‍കേണ്ടതാണെന്ന് തൃശ്ശൂര്‍ ദേശീയ സമ്പാദ്യപദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0487 2361566.
date
- Log in to post comments