Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: ലെയ്‌സൺ ഓഫീസർമാരെ നിയമിച്ചു

 

 

നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയുടെ ചുമതലയുള്ള ഒബ്‌സർവർമാരുടെ സഹായത്തിനായി ലെയ്‌സൺ ഓഫീസർമാരേയും മറ്റ് ജീവനക്കാരെയും നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥയായ ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി ഉത്തരവിറക്കി. ഒൻപത് ലെയ്‌സൺ ഓഫീസർമാരെയാണ് നിയോ​ഗിച്ചത്. നോഡൽ ഓഫീസറായ എൽ എസ് ജി ഡി അസി. ഡയറക്ടർ ആനന്ദ് എസ് കുമാറിനാണ് ഏകോപന ചുമതല. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായ ടി എസ് അബിനാണ് അസിസ്റ്റന്റ് നോഡൽ ഓഫീസർ. ഉദ്യോഗസ്ഥർ ജനറൽ/എക്‌സ്‌പെൻഡിച്ചർ/പോലീസ് ഒബ്‌സർവർമാരുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുക.

ReplyReply allForward

You can't react with an emoji to a group

 

date