Post Category
ക്വട്ടേഷൻ ക്ഷണിച്ചു
2026-ലെ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്റ്റാറ്റിക് സർവൈലൻസ് ടീം (എസ് എസ് ടി ) നടത്തുന്ന വാഹന പരിശോധനകൾ ചിത്രീകരിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.എച്ച്.ഡി ക്യാമറ ഉപയോഗിച്ച് പരിശോധനകൾ വ്യക്തമായി ചിത്രീകരിക്കാനും, ആവശ്യമെങ്കിൽ രാത്രികാലങ്ങളിലും സേവനം ലഭ്യമാക്കാനും തയ്യാറുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ അപേക്ഷിക്കാം.താത്പര്യമുള്ളവർ “ ക്വട്ടേഷൻ ഫോർ വീഡിയോഗ്രാഫി സർവീസ് ഫോർ എസ് എസ് ടി സ്ക്വാഡ് - ജനറൽ ഇലക്ഷൻ 2026” എന്ന് രേഖപ്പെടുത്തിയ ക്വട്ടേഷൻ മാർച്ച് 18 ന് വൈകീട്ട് 5 ന് മുൻപായി കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ ഇലക്ഷൻ ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്
date
- Log in to post comments