നിയമസഭാ തിരഞ്ഞെടുപ്പ്: ഇലക്ട്രിക്കൽ പ്രവൃത്തിക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു
2026 നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരിക്കൂര്‍ നിയമസഭാ നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രമായ കുറുമാത്തൂര്‍ ജി വി എച്ച് എസ് എസ്, തളിപ്പറമ്പ് നിയമസഭാ നിയോജക മണ്ഡലത്തിലെ വിതരണ സ്വീകരണ കേന്ദ്രമായ ടാഗോര്‍ വിദ്യാനികേതന്‍ എന്നിവിടങ്ങളില്‍ സിവില്‍, ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍, മറ്റ് അനുബന്ധ സാമഗ്രികള്‍ എന്നിവ സജ്ജീകരിക്കുന്നതിന് മത്സര സ്വഭാവമുള്ളതും മുദ്ര വെച്ചതുമായ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 21 ന് രാവിലെ പത്തിനകം ഇരിക്കൂര്‍, തളിപ്പറമ്പ് ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറായ തളിപ്പറമ്പ് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. അന്നേദിവസം രാവിലെ പത്തിന് ക്വട്ടേഷനുകള്‍ തുറക്കുന്നതും ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ള ക്വട്ടേഷന്‍ അംഗീകരിക്കുന്നതുമാണ്. സര്‍ക്കാരിന്റെ മറ്റു ക്വട്ടേഷനുകള്‍ക്കുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. അന്തിമ തീരുമാനം ഇരിക്കൂര്‍, തളിപ്പറമ്പ് ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറായ തളിപ്പറമ്പ് റവന്യൂ ഡിവിഷണല്‍ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. അംഗീകരിക്കപ്പെടുന്ന ക്വട്ടേഷന്‍ സമര്‍പ്പിച്ച വ്യക്തി / സ്ഥാപനം 100 രൂപയുടെ മുദ്രപത്രത്തില്‍ ഒരു ബോണ്ട് സമര്‍പ്പിക്കേണ്ടതാണ്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ഇലക്ഷന്‍ വിഭാഗത്തില്‍ നിന്നും ലഭിക്കും. ഫോണ്‍: 0460 2300332
- Log in to post comments