Skip to main content

നിയമസഭ തെരഞ്ഞെടുപ്പ്: ജില്ലയിലെ തയ്യാറെടുപ്പുകൾ കേന്ദ്ര നിരീക്ഷകരുമായി ചർച്ച ചെയ്തു

 

നിയമസഭ തെരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കുന്നതിനായി കേന്ദ്രത്തിൽ നിന്നെത്തിയ 12 നിരീക്ഷകരോട് ജില്ലയിൽ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ സംബന്ധിച്ച് ജില്ലാ കളക്ടർ, സിറ്റി പോലീസ് കമ്മീഷണർ, കണ്ണൂർ റൂറൽ എസ്പി എന്നിവർ വിശദമായി ധരിപ്പിച്ചു.
പൊതുനിരീക്ഷകരായ അഭിഷേക് ഗോയൽ, സത്‌നം സിംഗ്, ബൃന്ദ ഡി, ബസന്ത് കുറെ, നിർമൽ രാജ്, മുഹമ്മദ് സുഹൈൽ, ബൽകാർ സിംഗ്, തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകരായ ടി സ്വപ്ന, ധീരജ്, പോലീസ് നിരീക്ഷകരായ പരം ജ്യോതി, ടെൻസിങ് ലോഡൻ ലപ്ച, ആർതി  സിംഗ് എന്നിവർക്ക് മുൻപാകെയാണ് കളക്ടറേറ് കോൺഫറൻസ് ഹാളിൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച തയ്യാറെടുപ്പുകൾ വിശദീകരിച്ചു നൽകിയത്.
പൊതുവായി സ്വീകരിച്ച നടപടികൾക്ക് പുറമെ ക്രമസമാധാന പാലനത്തിൽ കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ എന്നിവിടങ്ങളിൽ കൈകൊണ്ട നടപടികളും അവതരിപ്പിച്ചു.
ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മീഷണർ പി നിധിൻരാജ്, റൂറൽ എസ്പി അനൂജ് പലിവാൽ, സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, അസിസ്റ്റന്റ് കളക്ടർ എഹ്തെദ മുഫസ്സിർ, എഡിഎം കല ഭാസ്‌കർ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഡോ. എൻ സിബി, ആർ.ഒമാർ, നോഡൽ ഓഫീസർമാർ എന്നിവർ പങ്കെടുത്തു. നേരത്തെ കേന്ദ്ര നിരീക്ഷകരെ പൊന്നാട നൽകി സ്വീകരിച്ചു.

date