Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: അച്ചടിശാലകള്‍ സത്യവാങ്മൂലം വാങ്ങണം

 

 

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ഥികള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ വേണ്ടി പോസ്റ്ററുകള്‍, ബാനറുകള്‍, മറ്റ് പ്രചാരണ സാമഗ്രികള്‍ എന്നിവ അച്ചടിക്കുമ്പോള്‍ അച്ചടിശാലകള്‍ സത്യവാങ്മൂലം വാങ്ങണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രചാരണ സാമഗ്രികള്‍ അച്ചടിക്കാന്‍ സമീപിക്കുന്നവരില്‍ നിന്നും രണ്ട് വ്യക്തികള്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം പ്രസ് ഉടമകള്‍ വാങ്ങി സൂക്ഷിക്കണം. അച്ചടിക്കുന്ന ഓരോ സാമഗ്രിയിലും പ്രിന്റിങ് സ്ഥാപനത്തിന്റെ പേര്, പബ്ലിഷ് ചെയ്യുന്ന വ്യക്തിയുടെ പേരും മേല്‍വിലാസവും, അച്ചടിക്കുന്ന കോപ്പികളുടെ എണ്ണം എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം. അച്ചടി പൂര്‍ത്തിയാക്കി മൂന്ന് ദിവസത്തിനകം ഇവയുടെ രണ്ട് കോപ്പികളും സത്യവാങ്മൂലത്തിന്റെ പകര്‍പ്പും ജില്ലാ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്സര്‍വര്‍ക്ക് കൈമാറണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ 1951-ലെ ജനപ്രാതിനിധ്യ നിയമപ്രകാരം സ്വീകരിക്കുമെന്ന് എക്‌സ്‌പെന്‍ഡീച്ചര്‍ ആന്‍ഡ് മോണിറ്ററിങ് വിങ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

date