Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: ഹാളുകളുടെ വിവരങ്ങള്‍ നല്‍കണം

 

നിയസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഏതെങ്കിലും സ്ഥാനാര്‍ഥികളോ, അവരുടെ ഏജന്റുമാരോ, രാഷ്ട്രീയകക്ഷികളോ ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവ ബുക്ക് ചെയ്യുമ്പോള്‍ ഉടമസ്ഥരും മാനേജര്‍മാരും വിവരങ്ങള്‍ അറിയിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചു. പരിപാടിയുടെ തീയതിയും സമയവും സ്ഥാപനം സ്ഥിതി ചെയ്യുന്ന നിയമസഭാ നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള കളക്ട്‌റേറ്റില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ് എക്‌സ്പെഡീച്ചര്‍ ഒബ്‌സര്‍വറെയാണ് രേഖാമൂലം അറിയിക്കേണ്ടത്. തിരഞ്ഞെടുപ്പ് കാലയളവിലുള്ള മറ്റ് ബുക്കിങ് വിവരങ്ങളും അറിയിക്കണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ 1951-ലെ ജനപ്രാതിനിധ്യ നിയമപ്രകാരം അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചു.

 

date