Skip to main content

തിരഞ്ഞെടുപ്പ് പ്രചാരണ ഹാൾ ബുക്കിംഗ്: വിവരങ്ങൾ രേഖാമൂലം  അധികൃതരെ അറിയിക്കണം

 

നിയമസഭ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശ്ശൂർ ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളും അവരുടെ ഏജൻ്റ്മാരും രാഷ്ട്രീയ കക്ഷികളും പ്രചാരണ പരിപാടികൾക്കായി ഓഡിറ്റോറിയങ്ങൾ, കമ്മ്യൂണിറ്റി ഹാളുകൾ എന്നിവ ബുക്ക് ചെയ്യുന്ന പക്ഷം ഓഡിറ്റോറിയങ്ങളുടെ ഉടമസ്ഥർ ബന്ധപ്പെട്ട വിവരങ്ങൾ   ഉദ്യോഗസ്ഥരെ അറിയിക്കണം. പരിപാടിയുടെ തീയതി, സമയം എന്നിവ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശം ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റൻ്റ് എക്സ്പെൻഡിച്ചർ ഓഫീസർമാർക്കാണ് രേഖാമൂലം വിവരങ്ങൾ നൽകേണ്ടത്. കൂടാതെ തിരഞ്ഞെടുപ്പ് കാലയളവിൽ ഉള്ള മറ്റ് ബുക്കിംഗ് വിവരങ്ങളും ഉദ്യോഗസ്ഥരെ അറിയിക്കണം. നിർദേശങ്ങൾ പാലിക്കാത്ത പക്ഷം 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം നിയമനടപടികൾ സ്വീകരിക്കും.

date