നിയമസഭാ തെരഞ്ഞെടുപ്പ്- സര്‍വീസ് സംഘടനകളുടെ യോഗം ചേര്‍ന്നു
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ സര്‍വീസ് സംഘടനകളുടെ യോഗം ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ ചേര്‍ന്നു. ജില്ലയില്‍ സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്തുന്നതിന് ജീവനക്കാരും സംഘടനകളും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിലവിലുള്ള മാതൃകാ പെരുമാറ്റച്ചട്ട ലംഘനം സംഘടനകളുടെയോ ജീവനക്കാരുടെയോ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് കളക്ടര്‍ പറഞ്ഞു. പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള സംഘടനകളുടെ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം, സി വിജില്‍ ആപ്പിലൂടെ പൊതുജനങ്ങള്‍ പരാതിനല്‍കിയാല്‍ അത്തരം വിഷയങ്ങളില്‍ സംഘടനകള്‍ സഹകരിക്കണം, സര്‍വീസ് സംഘടനകളുടെ വിവിധ പ്രചാരണ ബോര്‍ഡുകള്‍, പരസ്യങ്ങള്‍ തുടങ്ങിയവ ഉടന്‍ നീക്കം ചെയ്യുകയും വോട്ടെടുപ്പിന് ശേഷം മാത്രം സ്ഥാപിക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി. പോളിംഗ് ഡ്യൂട്ടിക്കായി ജീവനക്കാരെ നിയമിക്കുമ്പോള്‍ ജീവനക്കാരോട് വിവേചനമുണ്ടാകില്ലെന്നും നീതിപൂര്‍വമായ നടപടിയെടുക്കുമെന്നും കളക്ടര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീ എസ്. വാരിയര്‍, എ.ഡി.എം സി.എസ് രാജേഷ്, വിവിധ സര്‍വീസ് സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments