Skip to main content

നിയമസഭ തെരഞ്ഞെടുപ്പ്: മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി

നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം ജില്ലാ കളക്ടര്‍ വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. 

പരിശീലനത്തിന് ജില്ലാതല മാസ്റ്റര്‍ ട്രൈയിനര്‍മാരായ അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എ. അബ്ദുല്‍ ഗഫൂര്‍, അസിസ്റ്റന്റ് സെക്രട്ടറി ടി. കുഞ്ഞീദുട്ടി, ഡെപ്യുട്ടി തഹസില്‍ദാര്‍ വി.ബി. ബിനു, എസ്.സി ഡെവലപ്‌മെന്റ് ഓഫീസര്‍ (ഗ്രേഡ് I) മുനീര്‍ റഹ്മാന്‍ വാലക്കുണ്ടില്‍, ജോയിന്റ് ബി.ഡി.ഒ എ. നൗഷാദ്, അസിസ്റ്റന്റ് സെക്രട്ടറി/ജെ.ബി.ഡി.ഒ സി.പി പ്രശാന്ത്, വില്ലേജ് ഓഫീസര്‍ വൈ.ഡി റോബിന്‍സണ്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ വി. വിനോദ്കുമാര്‍, സി.പി. ജയന്ത്കുമാര്‍ (ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് II) എന്നിവര്‍ എല്‍.എ.സി ട്രൈയിനര്‍മാര്‍ക്കുള്ള പരിശീലനത്തിന് നേതൃത്വം നല്‍കി.

 

date