Skip to main content

ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ ; സേന സജ്ജമെന്ന് സിറ്റി പോലീസ് കമ്മീഷണർ

പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പോലീസിന്റെ ഭാഗത്തുനിന്നുള്ള എല്ലാ മുന്നൊരുക്കങ്ങളും ജില്ലയില്‍ പൂര്‍ത്തിയായിവരുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ കെ.കാര്‍ത്തിക് യോഗത്തില്‍ അറിയിച്ചു.  തിരഞ്ഞെടുപ്പ് ബോധവത്ക്കരണം സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയായി. സോഷ്യല്‍ മീഡിയ മോണിറ്ററിംഗിനായി ഡിസിപി, എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചതായും കമ്മീഷണര്‍ അറിയിച്ചു.  
നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ജില്ലയിലെത്തിയ പോലീസ് ഒബ്‌സര്‍വർ  സ്വപ്‌നില്‍ മാംഗെയ്‌നിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടറേറ്റില്‍ ചേർന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കമ്മീഷണർ ഇക്കാര്യം അറിയിച്ചത്.   ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും  കളക്ടറുമായ അനു കുമാരി  അധ്യക്ഷത വഹിച്ചു.
 ജനറല്‍ ഒബ്‌സര്‍വര്‍മാരായ ആഷിഷ് ജോഷി, പാട്ടീല്‍ യാലഗൗഡ ശിവാന ഗൗഡ, ഗോപാല്‍ മീണ, അസിസ്റ്റന്റ് കളക്ടര്‍ ശിവശക്തിവേല്‍, തിരുവനന്തപുരം റൂറല്‍ എസ്.പി ജുവനപ്പുടി മഹേഷ്, അഡീഷണല്‍ റൂറല്‍ എസ്.പി പ്രദീപ് കുമാര്‍ എ തുടങ്ങിയവര്‍  പങ്കെടുത്തു.

date