Skip to main content

പിആര്‍ഡി മീഡിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും മീഡിയ പാസ് അനുവദിക്കും

നിയമസഭാ തിരഞ്ഞെടുപ്പ് കവറേജിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസിനു വേണ്ടി ജില്ലയിലെ അക്രഡിറ്റഡ് പത്ര -ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം. പേര്, തസ്തിക, സ്ഥാപനം, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുന്ന അപേക്ഷ  സ്ഥാപനമേധാവി  (പത്ര യൂണിറ്റാണെങ്കില്‍ യൂണിറ്റ് ഹെഡ്, ബ്യൂറോ ആണെങ്കില്‍ ബ്യൂറോ ചീഫ്) സാക്ഷ്യപ്പെടുത്തിയ കത്ത് സഹിതമാണ്  സമര്‍പ്പിക്കേണ്ടത്. പല മാധ്യമ സ്ഥാപനങ്ങളിലും അക്രഡിറ്റേഷന്‍ ഉള്ളവരുടെ എണ്ണം കുറവായതിനാല്‍ പിആര്‍ഡി യുടെ മീഡിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പാസ് അനുവദിക്കും.

അപേക്ഷക്കൊപ്പം ഓരോ വ്യക്തിയുടേയും  മൂന്നു ഫോട്ടോകള്‍ വീതം (പിറകില്‍ പേരും മാധ്യമ സ്ഥാപനത്തിന്റെ പേരും രേഖപ്പെടുത്തിയത്) ഉള്‍ക്കൊള്ളിക്കണം. അപേക്ഷകള്‍ മാര്‍ച്ച് 21ന് വൈകിട്ട് അഞ്ച് മണിക്കകം കുടപ്പനകുന്ന് സിവില്‍സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ എത്തിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

date