Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 2540193 വോട്ടര്‍മാര്‍

നിയമസഭാ തിരഞ്ഞെടുപ്പിന് ഇക്കുറി തിരുവനന്തപുരം ജില്ലയിലുള്ളത് 2540193 വോട്ടര്‍മാര്‍. ഇതില്‍ 1211721 പുരുഷന്മാരും 1328420 സ്ത്രീകളും 52 ട്രാന്‍സ്‌ജെന്‍ഡര്‍മാരുമാണുള്ളത്. വര്‍ക്കല-183143, ആറ്റിങ്ങല്‍- 197731, ചിറയിന്‍കീഴ്- 194996, നെടുമങ്ങാട്- 197842, വാമനപുരം- 187633, കഴക്കൂട്ടം- 164089, വട്ടിയൂര്‍ക്കാവ്-164836, തിരുവനന്തപുരം- 158263, നേമം- 170780, അരുവിക്കര- 181055, പാറശാല- 195134, കാട്ടാക്കട - 176625, കോവളം- 200957, നെയ്യാറ്റിന്‍കര- 167109 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള വോട്ടര്‍മാരുടെ കണക്ക്.

 

ജില്ലയില്‍ 3173 ബൂത്തുകള്‍

 

നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ 3173 ബൂത്തുകള്‍. വര്‍ക്കല -202, ആറ്റിങ്ങല്‍-213, ചിറയിന്‍കീഴ്- 212, നെടുങ്ങാട്-252, വാമനപുരം- 231, കഴക്കൂട്ടം- 216, വട്ടിയൂര്‍ക്കാവ്- 209, തിരുവനന്തപുരം- 230, നേമം-209, അരുവിക്കര-237, പാറശാല-257, കാട്ടാക്കട-222, കോവളം-269, നെയ്യാറ്റിന്‍കര-214 എന്നിങ്ങനെയാണ് മണ്ഡലാടിസ്ഥാനത്തിലുള്ള പോളിംഗ് ബൂത്തുകളുടെ എണ്ണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 440 ബൂത്തുകള്‍ ഇത്തവണ പുതുതായി ചേര്‍ത്തു.

date