Skip to main content

ജില്ലയിൽ മൂന്ന് പേർ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചു. മണലൂർ മണ്ഡലത്തിൽ കോൺഗ്രസ് പ്രതിനിധി ടി.എൻ. പ്രതാപൻ നാല് സെറ്റ് നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി സന്തോഷ് ചെറാക്കുളം ഒരു സെറ്റ് നാമനിർദ്ദേശപത്രികയും പുതുക്കാട് മണ്ഡലത്തിൽ ബഹുജൻസ് സമാജ് പാർട്ടി സ്ഥാനാർത്ഥിയായ പുഷ്പാകരൻ ഒരു സെറ്റ് നാമനിർദ്ദേശപത്രികയും സമർപ്പിച്ചു.

date