Skip to main content

ചീഫ് ഇലക്ടറല്‍ ഓഫീസറുടെ MM.3/1/2026-ELEC നമ്പര്‍ കത്ത് പ്രകാരമുള്ള അറിയിപ്പ്

         2026 നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ അക്രഡിറ്റഡ്  മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോളിംഗ്-കൗണ്ടിംഗ് ദിന പാസുകള്‍ക്കായി നിശ്ചിത ഫോമില്‍ ജില്ല  ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കാമെന്ന് അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, പല സ്ഥാപനങ്ങളിലും അക്രഡിറ്റേഷന്‍ ഉള്ളവരുടെ എണ്ണം പരിമിതമാണെന്ന സാഹചര്യത്തില്‍ 'പി.ആര്‍.ഡി മീഡിയ ലിസ്റ്റില്‍' (PRD MEDIA LIST) ഉള്‍പ്പെട്ട മീഡിയകളിൽ ഉൾപ്പെട്ടവർക്കും പാസുകള്‍ അനുവദിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ കത്ത്, (പത്ര യൂണിറ്റ് ആണെങ്കില്‍ യൂണിറ്റ് ഹെഡ്, ബ്യൂറോ ആണെങ്കില്‍ ബ്യൂറോ ചീഫ്), രണ്ട് വീതം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ (മൊത്തം നാല് ഫോട്ടോകള്‍- വ്യക്തിയുടെ പേര്, ഒപ്പ്, ജില്ല, മാധ്യമം, തസ്തിക എന്നിവ രേഖപ്പെടുത്തി ഒരു ഫോട്ടോ നിശ്ചിത ഫോമില്‍ ഒട്ടിച്ചും മറ്റൊന്ന് ഫോമിനോടൊപ്പം അറ്റാച്ച് ചെയ്തും നല്‍കണം), സെല്‍ഫ് അറ്റസ്റ്റഡ് അക്രഡിറ്റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് 21ന് വൈകിട്ട് 5.30 വരെ അപേക്ഷ നല്‍കാം. നിശ്ചിത അപേക്ഷ ഫോമിന്റെ പകര്‍പ്പ് ഇതോടൊപ്പം നല്‍കുന്നു. പോളിംഗ്- കൗണ്ടിംഗ് പാസുകള്‍ക്ക് പ്രത്യേകം അപേക്ഷകളാണ് നല്‍കേണ്ടത്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍& നോഡല്‍ ഓഫീസര്‍, മീഡിയ കമ്മ്യൂണിക്കേഷന്‍

date