Post Category
*ജില്ലയിലെ വോട്ടെടുപ്പ് സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും*
ജില്ലയില്‍ ആകെ 6,42,693 വോട്ടര്‍മാരാര്‍. 3,28,525 സ്ത്രീകള്‍, 3,14,165 പുരുഷന്മാര്‍, മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍. ജില്ലയിലാകെ 715 പോളിംഗ് സ്റ്റേഷനുകള്‍. മാനന്തവാടി മണ്ഡലം: 237, കല്‍പറ്റ: 227, സുല്‍ത്താന്‍ ബത്തേരി: 251.
കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ജിഎല്‍പി സ്‌കൂള്‍ കണിയാമ്പറ്റ ഈസ്റ്റ് വിങ് ആണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള പോളിംഗ് സ്‌റ്റേഷന്‍. 1341 വോട്ടര്‍മാരാണുള്ളത്. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ കുറിച്യാട് മുന്‍ ഏകാധ്യാപക വിദ്യാലയത്തിലാണ് കുറവ് വോട്ടര്‍മാരുള്ളത്. 71 പേരാണിവിടെ വോട്ട് ചെയ്യുക.
ജില്ലയില്‍ ആകെ 167 സുരക്ഷാ പ്രാധാന്യമുള്ള ബൂത്തുകള്‍ ഉണ്ട്. ഇതില്‍ 98 പോളിംഗ് സ്റ്റേഷനുകള്‍ എല്‍ ഡബ്ല്യൂ ഇ ബൂത്തുകളും 69 പോളിംഗ് സ്റ്റേഷനുകള്‍ ക്രിട്ടിക്കല്‍ ബൂത്തുകളുമാണ്.
date
- Log in to post comments