Post Category
ലോക ഉപഭോക്തൃ അവകാശ ദിനാചരണം സംഘടിപ്പിച്ചു
പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക ഉപഭോക്തൃ അവകാശ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടി ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ പ്രസിഡന്റ് ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു. സേഫ് പ്രോഡക്ടസ്, കോണ്‍ഫിഡന്റ് കണ്‍സ്യൂമേഴ്സ് എന്ന വിഷയത്തില്‍ കല്‍പ്പറ്റ ഫുഡ് സേഫ്റ്റി ഓഫീസര്‍ നിഷ പി. മാത്യു ക്ലാസെടുത്തു. ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ അംഗം എ.എസ് സുഭഗന്റെ നേതൃത്വത്തില്‍ സംശയനിവാരണ സെഷനും സംഘടിപ്പിച്ചു.
ജില്ലാ സപ്ലൈ ഓഫീസര്‍ ജയിംസ് പീറ്റര്‍ അധ്യക്ഷനായ പരിപാടിയില്‍ ഉപഭോക്തൃ തര്‍ക്കപരിഹാര പ്രതിനിധികള്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, വിവിധ ഉപഭോക്തൃസംരക്ഷണ സംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
--
date
- Log in to post comments