*പോളിങ് ഡ്യൂട്ടിക്കായി ജീവനക്കാരുടെ വിവരശേഖരണം പൂര്‍ത്തിയാക്കണം*
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനുള്ള ജീവനക്കാരുടെ പേര് വിവരങ്ങള്‍ ORDER സോഫ്റ്റ്വെയര്‍ മുഖേന അപ്ലോഡ് ചെയ്യന്ന നടപടികള്‍ ഇന്ന് (മാര്‍ച്ച് 18) പൂര്‍ത്തിയാക്കണമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.
എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി സെക്രട്ടറിമാരും അവരവരുടെ അധികാര പരിധിയില്‍ വരുന്ന വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോര്‍പ്പറേഷനുകള്‍, കമ്പനികള്‍, ബോര്‍ഡുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍, പി.എസ്.സി, എയ്ഡഡ് കോളേജുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സെല്‍ഫ് ഫിനാന്‍സിങ് സ്ഥാപനങ്ങള്‍, നാഷണലൈസ്ഡ് ബാങ്കുകള്‍, കേരള ഗ്രാമീണ്‍ ബാങ്ക്, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവയിലെ ജീവനക്കാരുടെ വിവരങ്ങള്‍ ORDER സോഫ്റ്റ്വെയര്‍ മുഖേന അപ്ലോഡ് ചെയ്യണം. ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും ഇന്ന് (മാര്‍ച്ച് 18) ഓര്‍ഡര്‍ സോഫ്റ്റ്വെയറില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഡാറ്റ എന്‍ട്രിയും പൂര്‍ത്തീകരിച്ച് ഹാര്‍ഡ് കോപ്പിയും കൈപ്പറ്റു രസീതും സഹിതം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് സമര്‍പ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ സ്ഥാപനങ്ങളുടെ ലിസ്റ്റ്, ഹാര്‍ഡ് കോപ്പി, കൈപ്പറ്റു രസീത് എന്നിവ സഹിതം നാളെ (മാര്‍ച്ച് 19) വൈകിട്ട് അഞ്ചിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
- Log in to post comments