നിയമസഭാ തെരഞ്ഞെടുപ്പ് 2026
ഒന്നാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ട്യന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ നടന്ന റാന്‍ഡമൈസേഷനില്‍ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കുമുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ അനുവദിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ 263 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും വിവി പാറ്റ് മെഷീനുകളും ആണ് അനുവദിച്ചത്. കാസര്‍കോട് നിയോജകമണ്ഡലത്തില്‍ 250 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും 272 വിവിപാറ്റ് മെഷീനുകളും ഉദുമ മണ്ഡലത്തില്‍ 270 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും 293 വിധി പാറ്റ് മെഷീനുകളും അനുവദിച്ചു. കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തില്‍ 272 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും 296 വിവിപാറ്റ് മെഷീനുകളും തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തില്‍ 248 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും 270 വിവിപാറ്റ് മെഷീനുകളും അനുവദിച്ചു.
ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍, ഇ.വി.എം നോഡല്‍ ഓഫീസറായ എല്‍.എസ്.ജി.ഡി ജെ.ഡി ജെയ്സണ്‍ മാത്യു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments