നിയമസഭാ തിരഞ്ഞെടുപ്പ് 2026
പോസ്റ്റല്‍ വോട്ടിന് മാര്‍ച്ച് 21 വരെ അപേക്ഷിക്കാം
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ വോട്ട് ചെയ്യാന്‍ സാധിക്കാതെ അവശ്യ ചുമതല നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് അപേക്ഷിക്കാം. പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായ അര്‍ജുന്‍ പാണ്ഡ്യന്‍ പുറപ്പെടുവിച്ചു. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ 14 വിഭാഗങ്ങളിലായി ആണ് ആവശ്യ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗസ്ഥരെ വിന്യസിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
കേരള പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് കേരള ബറ്റാലിയന്‍ അടക്കം, ഫയര്‍ഫോഴ്‌സ്, ജയില്‍, എക്‌സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി കെ.എസ്.ആര്‍.ടി.സി, ട്രഷറി സര്‍വീസസ്, ഹെല്‍ത്ത് സര്‍വീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍ റെയില്‍വേ, പോസ്റ്റ് ആന്റ് ടെലിഗ്രാഫ് എന്നീ വകുപ്പുകള്‍, പോളിങ് കമ്മീഷന്‍ അംഗീകരിച്ച മാധ്യമപ്രവര്‍ത്തകര്‍, കൊച്ചി മെട്രോ റെയില്‍ എന്നീ വിഭാഗങ്ങളിലെ തിരഞ്ഞെടുപ്പ് ദിവസം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കു മാത്രമേ പോസ്റ്റല്‍ വോട്ടിനു അപേക്ഷിക്കാനാകൂ. ഈ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ അതാത് വിഭാഗത്തിന്റെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ പൂരിപ്പിച്ച 12 ഡി ഫോം ജില്ലാ ഇലക്ഷന്‍ ക്ലിയറന്‍സ് സെന്ററില്‍ ഏല്‍പ്പിക്കണം. പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട് ചുമതലയുള്ള നോഡല്‍ ഓഫീസര്‍- ടി ടി സുരേന്ദ്രന്‍ 9447006242.
- Log in to post comments