Post Category
ഹരിതചട്ടം: മണ്ഡലങ്ങളിൽ പ്രത്യക ടീം
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലനം ഉറപ്പുവരുത്തുന്നതിനായി ഓരോ നിയോജകമണ്ഡലത്തിലും ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചു. ഹരിതചട്ടവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രതിനിധികൾക്ക് പരിശീലനം നൽകി.
സ്വീപ്, സാമൂഹിക സന്നദ്ധ സേന ഡയറക്ടറേറ്റ് എന്നിവയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഹരിത ചട്ട ബോധവത്ക്കരണ ക്യാമ്പയിൻ 'ക്ലീൻ ഷോർ സ്ട്രോങ്ങ് ഡെമോക്രസി' ജില്ലാ കളക്ടർ അനുകുമാരിയുടെ നേതൃത്വത്തിൽ ശംഖുമുഖത്ത് സംഘടിപ്പിച്ചു..
date
- Log in to post comments