Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ് 2026

ഒബ്‌സര്‍വര്‍മാര്‍ ജില്ലയിലെത്തി

കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച വിവിധ ഒബ്‌സര്‍വര്‍മാര്‍ ജില്ലയിലെത്തി. ജനറല്‍, എക്‌സ്‌പെന്‍ഡിച്ചര്‍ (ചെലവ്), പോലീസ് വിഭാഗങ്ങളിലെ ഒബ്‌സര്‍വര്‍മാരാണ് ജില്ലയില്‍ എത്തിയത്.  മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളുടെ ജനറല്‍ ഒബ്‌സര്‍വറായ വിജയ് ബാലകൃഷ്ണ വാഗ്മര്‍ മഹാരാഷ്ട്ര കേഡറിലെ 2004 ബാച്ച് ഐ.എ.എസ് ഓഫീസറാണ്. (ഫോണ്‍- 7907671205). ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ ജനറല്‍ ഒബ്‌സര്‍വറായി ജ്ഞാനേശ്വര്‍ കൊണ്ടിഭാവു ഖിലാരി മഹാരാഷ്ട്ര കേഡറിലെ 2013 ബാച്ച് ഐ.എ.എസ് ഓഫീസറാണ്. (ഫോണ്‍- 7012533426). സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി രണ്ട് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരെയാണ് ജില്ലയിലുള്ളത്. കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളിലെ എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറായ നിശാന്ത് അഗര്‍വാള്‍ കര്‍ണാടക അഡി.ഡി.ഡി.ഐ.ടിയാണ്. (ഫോണ്‍- 8075919955). കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളുടെ എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറായ അജയ് കുമാര്‍ താഡിയ മുംബൈ കമ്മീഷണര്‍ ഓഫ് കസ്റ്റംസ് ഓഫീസില്‍ ഡെപ്യൂട്ടി കമ്മീഷണറാണ്. (ഫോണ്‍- 7012161182). തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലയിലെ പോലീസ് ഒബ്‌സര്‍വറായി അശുതോഷ് കുമാര്‍ ജില്ലയിലെത്തി. ഇദ്ദേഹം ഉത്തര്‍പ്രദേശ് എ.ഡി.ജി.പിയാണ്. (ഫോണ്‍- 9447237617). പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ഒബ്‌സര്‍വര്‍മാരെ വിളിച്ച് അറിയിക്കാവുന്നതാണ്.

date