Post Category
തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി വരണാധികാരികളുടെ യോഗം ചേർന്നു
ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും യോഗം ചേർന്നു.
നാമനിർദ്ദേശ പത്രിക സമർപ്പണം, പോസ്റ്റൽ ബാലറ്റ് സംവിധാനം, ഹോം വോട്ടിംഗ് സൗകര്യം, പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം എന്നിവ ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഡോ. പ്രീത സ്കറിയ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആർ. മനോജ്, ഡെപ്യുട്ടി കളക്ടർ (ദുരന്ത നിവാരണം) കെ. കൃഷ്ണകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
date
- Log in to post comments