Skip to main content

ജില്ലയിലെ നിരീക്ഷകര്‍ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു

ജില്ലയിലെ നിരീക്ഷകര്‍ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സി വിജില്‍ കണ്‍ട്രോള്‍ റൂമില്‍ ഇതുവരെ 44 പരാതികളാണ് ലഭിച്ചത്. ഇന്നലെ മാത്രം ഏഴ് പരാതികള്‍ ലഭിച്ചു. 44 പരാതികളും പരിഹരിച്ചു. കൂടുതല്‍ പരാതികളും സ്വയമേധയാ എടുത്തവയാണ്. മാതൃകാ പെരുമാറ്റച്ചട്ടം, തിരഞ്ഞെടുപ്പ് ചിലവ് എന്നിവയുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് സി വിജില്‍ കണ്‍ട്രോള്‍ റൂം കൈകാര്യം ചെയ്യുക. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള 29 ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സി വിജില്‍ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാകുന്നുണ്ട്. മാര്‍ച്ച് പതിനാറിനാണ് സിവിജില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചത്.

ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ ജനറല്‍ ഒബ്‌സര്‍വറായി ധ്യാനേശ്വര്‍ കൊണ്ടിഭാവു ഖിലാരി ഐ.എ.എസ്, നിയമസഭാ തിരഞ്ഞെടുപ്പ് 2026  മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളുടെ ജനറല്‍ ഒബ്‌സര്‍വറായ വിജയ് ബാലകൃഷ്ണ വാഗ്മര്‍ ഐ എ എസ്, ജില്ലയിലെ പോലീസ് ഒബ്‌സര്‍വറായ അശുതോഷ് കുമാര്‍ ഐ.പി.എസ് കാസര്‍കോട് മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളിലെ എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറായ നിശാന്ത് അഗര്‍വാള്‍ ഐ.ആര്‍.എസ് കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളുടെ എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറായ അജയ് കുമാര്‍ താഡിയ ഐ.ആര്‍.എസ്, എന്നിവര്‍ സി വിജില്‍ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ പോലീസ് മേധാവി വിജയ് ഭാരത റെഡ്ഡി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. എലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍,  എക്സ്പെന്റിച്ചര്‍ നോഡല്‍ ഓഫീസര്‍ വി. ചന്ദ്രന്‍, കണ്‍ട്രോള്‍ റൂം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എ.ഡി.എം  കെ.വി ശ്രുതിയ്ക്കാണ് സി വിജില്‍ കണ്‍ട്രോള്‍ റൂമിന്റെ പൂര്‍ണ ചുമതല. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ.ലീനയാണ് സാങ്കേതിക മേല്‍നോട്ടം നിര്‍വഹിക്കുന്നത്. സി വിജില്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികളിലെ ചിലവ് നിരീക്ഷണത്തിനുള്ള ചുമതല കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ വി ചന്ദ്രനും കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതി പരിഹാര നോഡല്‍ ഓഫീസര്‍ കളക്ടറേറ്റ് സ്യൂട്ട് സെക്ഷന്‍ സീനിയര്‍ സൂപ്രണ്ട് വി.ശ്രീകുമാറും ആണ്. സി വിജില്‍ ആപ്പ് വഴിയും ഫോണില്‍ മുഖേനെയും പൊതുജങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം. ഫോണ്‍- 04994292650, 04994292651, 04994292652.

date