Skip to main content

മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേർന്നു

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി(എം സി എം സി)യുടെ ആദ്യ യോഗം ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് ചേമ്പറിൽ ചേർന്നു.

പരസ്യങ്ങൾക്ക് പ്രീ സർട്ടിഫിക്കേഷൻ നൽകുന്നതിനായി അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മൂന്നു ദിവസം മുൻപും മറ്റുള്ളവർ ഏഴു ദിവസം മുൻപും അപേക്ഷ സമർപ്പിക്കണമെന്ന് കളക്ടർ നിർദേശിച്ചു. സോഷ്യൽ മീഡിയയിൽ വ്യാജവാർത്തകൾ വ്യാപകമായി പ്രചരിക്കാൻ സാധ്യതയുള്ളതിനാൽ നാമനിർദേശ പത്രിക നൽകിയ ശേഷം ഓരോ സ്ഥാനാർത്ഥികളുടെയും അക്കൗണ്ടുകൾ സൂക്ഷ്മമായി പരിശോധിക്കേണ്ടതാണെന്നും യോഗം വിലയിരുത്തി.

ഇലക്ട്രോണിക് മാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങളുടെ പ്രീ-സർട്ടിഫിക്കേഷനു പുറമെ, മാധ്യമങ്ങളിൽ വരുന്ന പെയ്ഡ് ന്യൂസ്, പെരുമാറ്റച്ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ, വ്യാജ വാർത്തകൾ തുടങ്ങിയവയുടെ നിരീക്ഷണം തുടങ്ങിയവയാണ് എം സി എം സിയുടെ പ്രധാന ചുമതലകൾ. പത്രങ്ങൾ, ആനുകാലികങ്ങൾ, ടെലിവിഷൻ ചാനലുകൾ,  എഫ്.എം ചാനലുകൾ, സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെ നിരീക്ഷണത്തിന് വിധേയമാക്കും.
 
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ അനു കുമാരിയാണ് കമ്മിറ്റിയുടെ ചെയർപേഴ്സൺ. മെമ്പർ സെക്രട്ടറിയും ജില്ലാ ഇൻഫർമേഷൻ ഓഫീസറുമായ എസ് ബീനാമോൾ, മറ്റ് അംഗങ്ങളായ നിർമ്മൽ കുമാർ ജി (എ ഡി എം), അഭിജിത്ത് പി എസ് ( ജില്ലാ പ്രോജക്ട് മാനേജർ, കെ എസ് ഐ ടി എം), കെ അനൂപ് സാഗർ ( അസിസ്റ്റന്റ് ഡയറക്ടർ, റീജിയണൽ യൂണിറ്റ്, ദൂരദർശൻ)  എം ബി സന്തോഷ്( റിട്ട. മാധ്യമപ്രവർത്തകൻ)  എന്നിവരും യോഗത്തിൽ പങ്കെടുത്തു.

date