പി.എസ്.സി പ്രായോഗിക പരീക്ഷ
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ്-II (എച്ച്.ഡി.വി.)/ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എച്ച്.ഡി.വി.) ഡയറക്ട് ആന്‍ഡ് ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നമ്പര്‍ 623/2024 ആന്‍ഡ് 624/2024) ഭാഗമായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പ്രായോഗിക പരീക്ഷ (ടി ടെസ്റ്റ്+റോഡ് ടെസ്റ്റ്) മാര്‍ച്ച് 24, 25, 26 തീയതികളിലായി മലപ്പുറം എം.എസ്.പി. എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 5.30 മുതല്‍ നടക്കും.
പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ ഡ്രൈവിങ് ലൈസന്‍സിന്റെ അസ്സല്‍, ഡ്രൈവിങ് ലൈസന്‍സ് എക്‌സ്ട്രാക്‌സ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ കാണിച്ച തീയതിയിലും സ്ഥലത്തും യഥാസമയം ഹാജരാകണം. ഏതെങ്കിലും പരിശീലന കേന്ദ്രത്തിന്റെ പേരോ, ലോഗോയോ പതിച്ച വസ്ത്രങ്ങള്‍ ധരിച്ച ഉദ്യോഗാര്‍ത്ഥികളെ ടെസ്റ്റില്‍ പങ്കെടുക്കുവാന്‍ അനുവദിക്കില്ല. വിശദ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലിലെ അഡ്മിഷന്‍ ടിക്കറ്റ് പരിശോധിക്കണം.
- Log in to post comments