Skip to main content

മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി സെൽ പ്രവർത്തനമാരംഭിച്ചു

നിയമസഭാ  തിരഞ്ഞെടുപ്പിനോടുബന്ധിച്ച് പ്രവർത്തനമാരംഭിച്ച മീഡിയ സർട്ടിഫിക്കേഷന്‍ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർവഹിച്ചു. ഇലക്ട്രോണിക്-ഓൺലൈൻ മാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങൾക്ക് അംഗീകാരം നൽകുന്നതിനും പണമോ പാരിതോഷികമോ സ്വീകരിച്ച് നൽകുന്ന വാർത്തകൾ നിരീക്ഷിക്കുന്നതിനുമുള്ള  സംവിധാനമാണിത്. 

ജില്ലാ കളക്ടറാണ് സമിതിയുടെ ചെയർപേഴ്സൺ.  ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി.ബിജു നോഡൽ ഓഫീസറും മെമ്പർ സെക്രട്ടറിയുമാണ്.  ജില്ലയിലെ 14 മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാർ, പി.ഐ.ബി. അസിസ്റ്റന്റ് ഡയറക്ടർ, സ്വതന്ത്ര്യ മാധ്യമ പ്രവർത്തകൻ വി.വി. വേണുഗോപാൽ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. 

കാക്കനാട് സിവിൽ സ്റ്റേഷനിലെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിയഷൻസ് വകുപ്പ് റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലാണ്  എം.സി.എം.സി. സജ്ജമാക്കിയിട്ടുള്ളത്. മാധ്യമ നിരീക്ഷണത്തിനും പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തലിനുമായി വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.   രണ്ടു ഷിഫ്റ്റുകളിലായാണ് എം സി എം സി പ്രവർത്തിക്കുക. 

ചടങ്ങിൽ അസിസ്റ്റന്റ് എഡിറ്റർ എ.ടി. രമ്യ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ സി.ഡി. റെൻസി, എം.സി.എം.സി. അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

date