Skip to main content

നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തിയ്യതി നാളെ (തിങ്കള്‍)

 ജില്ലയിൽ ഇതുവരെ പത്രിക നൽകിയത് 30 പേർ

നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നാളെ (തിങ്കള്‍). നാളെ രാവിലെ 11 മുതല്‍ മൂന്ന് വരെയാണ് പത്രിക സ്വീകരിക്കുക. അതത് മണ്ഡലത്തിന്റെ ചുമതലയുള്ള വരണാധികാരിയുടെയോ ഉപവരണാധികാരിയുടെയോ മുമ്പിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്.

ജില്ലയില്‍ ഇതു വരെ 30 സ്ഥാനാർത്ഥികളുടേതായി 43 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്. മാര്‍ച്ച് 24ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമപരിശോധന നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 26 ആണ്.

date