Skip to main content

ആദ്യ റാൻഡമൈനേഷൻ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

 

 കണ്ണൂർ ജില്ലയിൽ നിയമസഭാ പൊതു തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക്  ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള ആദ്യഘട്ട റാൻഡമൈസേഷൻ നടത്തി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഓർഡർ സോഫ്റ്റ് വെയറിൽ (order.ceo.kerala.gov.in) പ്രസിദ്ധീകരിച്ചു.
പോസ്റ്റിംഗ് ഡ്യൂട്ടി ലഭിച്ച ഉദ്ദ്യോഗസ്ഥർക്ക് ഓർഡർ സോഫ്റ്റ്‌ വെയറിൽ നൽകിയ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതും നിയമന ഉത്തരവിന്റെ പകർപ്പ് ഡൗൺലോഡ് ചെയ്യാവുന്നതുമാണ്.
പോളിംഗ് ഡ്യൂട്ടി ലഭിച്ച ഉദ്ദ്യോഗസ്ഥർ അവരുടെ ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വോട്ടർ പട്ടിക  വിവരങ്ങൾ എന്നിവ ഓർഡർ സോഫ്റ്റ്‌ വെയറിൽ നിർബന്ധമായും അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
പോളിംഗ് ഡ്യൂട്ടി ലഭിച്ച പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർക്കുള്ള പരിശീലന പരിപാടി മാർച്ച് 24 മുതൽ 29 വരെ വിവിധ കേന്ദങ്ങളിൽ വെച്ച് നടത്തുന്നതാണ്.
എല്ലാ സ്ഥാപന മേധാവികളും ഓർഡർ സോഫ്റ്റ് വെയറിൽ നിന്നും പോളിംഗ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർക്ക് നിയമന ഉത്തരവ്, പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ എന്നിവ മാർച്ച് 23 തിങ്കളാഴ്ച വൈകീട്ട്  നാല് മണിക്ക് മുമ്പായി കൈമാറേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അറിയിച്ചു. അത് സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തേണ്ടതുമാണ്.

പോസ്റ്റൽ ബാലറ്റ് അപേക്ഷ സ്വീകരിക്കും

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പയ്യന്നൂർ നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥരുടെ പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകൾ  പയ്യന്നൂർ കാർഷിക വികസന ബാങ്ക് കെട്ടിടത്തിലെ പയ്യന്നൂർ അസി. രജിസ്ട്രാർ, ജനറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റീസ്,  ഓഫീസിൽ സ്വീകരിക്കുമെന്ന് പയ്യന്നൂർ നിയോജകമണ്ഡലം വരണാധികാരി അറിയിച്ചു.

date