Skip to main content

*പോളിംഗ് ഡ്യൂട്ടി ഉത്തരവുകള്‍ ഓര്‍ഡര്‍ (ORDER) സോഫ്റ്റ് വെയറില്‍ പ്രസിദ്ധീകരിച്ചു*

  കേരള നിയമസഭയിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള ഉത്തരവുകള്‍ ഓർഡർ സോഫ്റ്റ് വെയറില്‍ (https://order.ceo.kerala.gov.in) പ്രസിദ്ധീകരിച്ചതായി ജില്ലാതിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാകളക്ടര്‍ അറിയിച്ചു.

 തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ഡ്യൂട്ടി സംബന്ധിച്ച വിശദാംശങ്ങള്‍  ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്നും ഈ സോഫ്റ്റ് വെയറിലൂടെ ലഭ്യമാകും. സ്ഥാപനമേധാവികള്‍ ഡ്യൂട്ടിക്കായുള്ള ഉത്തരവുകള്‍ ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് നല്‍കി ഓർഡർ സോഫ്റ്റ് വെയറിൽല്‍ സെർവ്ഡ് സ്റ്റാറ്റസ് രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്.
 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ  സെക്രട്ടറിമാര്‍  ഓർഡർ സെർവ്ഡ് സ്ഥാപനങ്ങളും, അല്ലാത്തവയും എന്നിവ കൃത്യമായി പരിശോധിച്ച് ഓർഡർ നോട് സെർവ്ഡ് സ്റ്റാറ്റസ് ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ് എന്നും ജില്ലാതിരഞ്ഞെടുപ്പ്  അധികൃതര്‍ അറിയിച്ചു. പോളിംഗ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരായ പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവര്‍ക്കുള്ള ക്ലാസ്സുകള്‍ മാർച്ച് 24  മുതല്‍ വിവിധ ട്രെയിനിംഗ് സെന്ററുകളിലായി ഉണ്ടായിരിക്കും. ഉദ്യോഗസ്ഥര്‍ക്കുള്ള ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുള്ള ട്രെയിനിംഗ് സെന്ററുകളില്‍ നിശ്ചയിച്ച സമയക്രമപ്രകാരം ക്ലാസ്സുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്നും മതിയായ കാരണം ബോധിപ്പിക്കാതെ ട്രെയിനിംഗ് ക്ലാസ്സുകളില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാതിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാകളക്ടര്‍ അറിയിച്ചു.
 

date