Post Category
എസ്.എസ്.ടി പോയിന്റുകൾക്ക് സൗകര്യങ്ങൾ ഒരുക്കാൻ ടെൻഡർ ക്ഷണിച്ചു
കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്റ്റാറ്റിക് സർവയലൻസ് ടീമുകളുടെ പ്രവർത്തനത്തിനായി 069 കയ്പമംഗലം, 064 മണലൂർ നിയോജകമണ്ഡലത്തിലെ എസ്.എസ്.ടി പോയിൻ്ററുകളിലെ ടീമുകൾക്ക് ആവശ്യമായ പന്തൽ, കസേരകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സജ്ജമാക്കുന്നതിനായി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷൻ ക്ഷണിച്ചു. ജി.എസ്.റ്റി. രജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങൾക്ക്/വ്യക്തികൾക്ക് ക്വട്ടേഷൻ സമർപ്പിക്കാം. താൽപ്പര്യമുള്ള സ്ഥാപനങ്ങൾ നിശ്ചിത നിരക്കുകൾ രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ മാർച്ച് 23ന് മൂന്ന് മണിക്ക് മുൻപായി ഇ.ആർ.ഒ കയ്പമംഗലം, മണലൂർ മുൻപാകെ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസുമായി ബന്ധപ്പെടുക.
date
- Log in to post comments