നിയമസഭാ തിരഞ്ഞെടുപ്പ്: ഒന്നാംഘട്ട വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സജ്ജീകരിച്ചു
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനായി പരിശീലന കേന്ദ്രത്തില്‍ ഒന്നാംഘട്ട വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സജ്ജീകരിച്ചു. പോളിങ്ങ് ഓഫീസര്‍ - 2, പോളിങ് ഓഫീസര്‍ - 3 എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. പരിശീലന കേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ ഫോറം - 12 മുഖേന വോട്ടിനായി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം പാര്‍ട്ട് നമ്പര്‍, ക്രമ നമ്പര്‍, മൊബൈല്‍ നമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തണം. ആദ്യഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗസ്ഥര്‍ക്ക്, രണ്ടാമത്തെ പരിശീലന ക്ലാസുകള്‍ നടക്കുന്ന കേന്ദ്രത്തില്‍ സജ്ജീകരിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ വോട്ട് രേഖപ്പെടുത്താമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
ഒന്നാം ഘട്ട പരിശീലനം നടക്കുന്ന വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുള്ള കേന്ദ്രങ്ങളുടെ വിവരങ്ങള്‍ -മണ്ഡലം, കേന്ദ്രം, തീയതി എന്നിവ യഥാക്രമം:
1. തൃത്താല - പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ സംസ്‌കൃത കോളേജ് - സെമിനാര്‍ ഹാള്‍ - മാര്‍ച്ച് 24 മുതല്‍ 28 വരെ
2. പട്ടാമ്പി- പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ സംസ്‌കൃത കോളേജ് -ഓഡിറ്റോറിയം - മാര്‍ച്ച് 24 മുതല്‍ 28 വരെ
3.ഷൊര്‍ണൂര്‍ - വാണിയംകുളം ഗ്രാമപഞ്ചായത്ത് - കമ്മ്യൂണിറ്റി ഹാള്‍ - മാര്‍ച്ച് 24 മുതല്‍ 28 വരെ
4.ഒറ്റപ്പാലം - ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് - കോണ്‍ഫറന്‍സ് ഹാള്‍ (1&2) മാര്‍ച്ച് 24 മുതല്‍ 28 വരെ
5.കോങ്ങാട് - പാലക്കാട് മേഴ്സി കോളേജ് - ഹാള്‍ ഇ വി 33- - മാര്‍ച്ച് 24 മുതല്‍ 27 വരെ
6. മണ്ണാര്‍ക്കാട് - മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് - ഓഡിറ്റോറിയം & ഹാള്‍ നം(ഒന്ന്) -മാര്‍ച്ച് 24 മുതല്‍ 28 വരെ
7. മലമ്പുഴ - പാലക്കാട് മേഴ്സി കോളേജ് - ഹാള്‍ ഇ വി (35) -മാര്‍ച്ച് 24 മുതല്‍ 28 വരെ
8. പാലക്കാട്- പാലക്കാട് മേഴ്സി കോളേജ് ഹാള്‍ ജെ. പി 28 & ഹാള്‍ ജെ പി 30 - മാര്‍ച്ച് 24 മുതല്‍ 28 വരെ
9. തരൂര്‍- കുഴല്‍മന്ദം വെള്ളപ്പറ സാന്‍ജോ കോളേജ് ഓഫ് നഴ്സിംഗ് & അലൈഡ് സയന്‍സ് - ഹാള്‍ ഒന്ന്, രണ്ട് - മാര്‍ച്ച് 24 മുതല്‍ 26 വരെ
10. ചിറ്റൂര്‍- ചിറ്റൂര്‍ ഗവ കോളേജ് - കെമിസിട്രി ഗാലറി - മാര്‍ച്ച് 24 മുതല്‍ 28 വരെ
11. നെന്മാറ - ചിറ്റൂര്‍ ഗവ കോളേജ് - ഫിസിസ്‌കസ് ഗാലറി - മാര്‍ച്ച് 24 മുതല്‍ 27 വരെ
12. ആലത്തൂര്‍ - കുഴല്‍മന്ദം വെള്ളപ്പറ സാന്‍ജോ കോളേജ് ഓഫ് നഴ്സിംഗ് & അലൈഡ് സയന്‍സ് - ഹാള്‍ മൂന്ന്, നാല് - മാര്‍ച്ച് 24 മുതല്‍ 26 വരെ
- Log in to post comments