Skip to main content

തിരഞ്ഞെടുപ്പ്‌പെരുമാറ്റചട്ട ലംഘനം: 6239 പ്രചാരണസാമഗ്രികള്‍ നീക്കി- ജില്ലാ കലക്ടര്‍  

 

തിരഞ്ഞെടുപ്പ്‌പെരുമാറ്റചട്ടം ലംഘിച്ച് ജില്ലയിലെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച അനധികൃത പ്രചാരണസാമഗ്രികള്‍ നീക്കംചെയ്യുന്നത് ഊര്‍ജിതമാക്കിയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്.  ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ്ചട്ടം മറികടന്ന് സ്ഥാപിച്ച 6239 പ്രചാരണവസ്തുക്കള്‍ നീക്കംചെയ്തത്.
പൊതുസ്ഥലങ്ങളിലും  സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളില്‍ അനുമതിയില്ലാതെസ്ഥാപിക്കുന്നവയും വരുംദിവസങ്ങളിലും മാറ്റും.  ഇതുവരെ  4629 പോസ്റ്ററുകള്‍, 338 ബാനറുകള്‍, 1290 ഇതരവസ്തുക്കള്‍ ഉള്‍പ്പെടെ 6239 സാമഗ്രികളാണ് കണ്ടെത്തി നടപടി സ്വീകരിച്ചത്.
ജില്ലാതല സ്‌ക്വാഡ്, ഓരോ നിയോജകമണ്ഡലത്തിലും ഒരു സ്‌ക്വാഡ് എന്നിങ്ങനെ ആകെ 12 സ്‌ക്വാഡുകളാണ് രംഗത്ത്. എ ഡി എം ടി കെ വിനീതാണ്  സ്‌ക്വാഡുകളുടെ ഏകോപന ചുമതല നിര്‍വഹിക്കുന്നത് എന്നും വ്യക്തമാക്കി.
പൊതുജനങ്ങള്‍ക്ക് പെരുമാറ്റചട്ടലംഘനവിവരങ്ങള്‍ സ്‌ക്വാഡുകളെ അറിയിക്കാം. അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് ഓഫീസര്‍, ഡിസ്ട്രിക്ട് എസ് സി ഡെവലപ്‌മെന്റ് ഓഫീസ്, ഫോണ്‍: 9895921229. അസംബ്ലിതല നമ്പരുകള്‍ സ്‌ക്വാഡ് ചാര്‍ജ് ഓഫീസര്‍മാരുടെ വിവരങ്ങള്‍- കരുനാഗപ്പള്ളി: ജൂനിയര്‍ സൂപ്രണ്ട്, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് ഫോണ്‍: 9496819789, ചവറ: അസിസ്റ്റന്റ് സെക്രട്ടറി, നീണ്ടകര ഗ്രാമ പഞ്ചായത്ത്, ഫോണ്‍: 8281733137, കുന്നത്തൂര്‍: അസിസ്റ്റന്റ് സെക്രട്ടറി, വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത്, ഫോണ്‍: 9446590944, കൊട്ടാരക്കര: ജോയിന്റ് ബി ഡി ഒ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്. ഫോണ്‍: 9961976772, പത്തനാപുരം: ഐ സി ഡി എസ് സുപ്പര്‍വൈസര്‍, ഐ സി ഡി എസ് പ്രൊജക്റ്റ് ഓഫീസ്, കൊട്ടാരക്കര ഫോണ്‍: 9744387382, പുനലൂര്‍: ജൂനിയര്‍ സൂപ്രണ്ട്, ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ഓഫീസ്, പുനലൂര്‍, ഫോണ്‍: 9605371307, ചടയമംഗലം: എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, വെട്ടിക്കവല ബ്ലോക്ക്പഞ്ചായത്ത്, ഫോണ്‍: 9995307101, കുണ്ടറ: ജൂനിയര്‍ സൂപ്രണ്ട്, തൃക്കരുവ ഗ്രാമപഞ്ചായത്ത്, ഫോണ്‍: 7510877660, കൊല്ലം: ഡെപ്യൂട്ടി തഹസില്‍ദാര്‍, കെ എസ് എഫ് ഇ, കൊല്ലം ഫോണ്‍: 9495434517, ഇരവിപുരം: ജൂനിയര്‍ സൂപ്രണ്ട്, പേരയം ഗ്രാമ പഞ്ചായത്ത്, ഫോണ്‍: 9447062167.
ചാത്തന്നൂര്‍: ജോയിന്റ് ബി ഡി ഒ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്, ഫോണ്‍: 9947015623.

 

date