Skip to main content

മോട്ടുവുമായി സംവാദം: സ്വീപ്പിന്റെ വോട്ടേഴ്സ് ബോധവത്ക്കരണം ശ്രദ്ധേയമായി

മോട്ടോർ വാഹന വകുപ്പിന്റെ ‘മോട്ടു’ എന്ന ആനക്കുട്ടിയുമായി സ്വീപ്പിന്റെ നേതൃത്വത്തിൽ തമ്പാനൂരിൽ നടത്തിയ വോട്ടേഴ്സ് ബോധവത്ക്കരണം ഏറെ ശ്രദ്ധേയമായി.

വോട്ടവകാശം വിനിയോ​ഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ജില്ലാഭരണകൂടവും മോട്ടോർ വാഹന വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടർ ശിവശക്തിവേൽ ബോധവത്ക്കരണം പരിപാടി ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം ആർ.ടി.ഒ ജയേഷ് കുമാർ, മോട്ടോർ വാഹന വകുപ്പിന്റെയും കെ.എസ്.ആർ.ടി.സിയുടെയും ചീഫ് മാനേജിങ് ഡയറക്ടർ പ്രമോദ് ശങ്കർ, അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ ടോജോ എം തോമസ് തുടങ്ങിയവർ പങ്കെടുത്തു.

date